ക്യൂൻസ്‌ലാൻഡ് > ഓസ്‌ട്രേലിയയിലെ തുവുംബയിൽ ഉണ്ടായ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. ഓറഞ്ചിൽ നഴ്‌സായി ജോലിചെയ്യുന്ന ചാലക്കുടി പോട്ട സ്വദേശി ലോറ്റ്‌സി, മകൾ എന്നിവരാണ് മരിച്ചത്. ഭർത്താവ് ബിപിനും മറ്റ് രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
ഓറഞ്ചിൽ നിന്നും സൺഷൈൻ കോസ്റ്റിലേയ്ക്ക് താമസം മാറാനായുള്ള യാത്രയിലായിരുന്നു അപകടം. കുടുംബം സഞ്ചരിച്ച കാർ മിൽമേറാനിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ അമ്മയും കുട്ടിയും മരിച്ചു. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്ബയിൻ ആശുപത്രിയിൽ ആണ്. ചാലക്കുടി പോട്ട സ്വദേശികളായ ബിബിൻ & ലോട്സി. ചുള്ളിയാടാൻ ഇവരുടെ മക്കളുമാണ് അപകടത്തിൽപെട്ടത്. ബിബിൻ തുവുംബ ആശുപതിയിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..