ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. 2021ൽ നേടിയ 484 റണ്‍സിന്റെ സ്വന്തം റെക്കോർഡ്, ചെന്നൈയ്ക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ സഞ്ജു മറികടന്നിരുന്നു
ഐപിഎൽ ചരിത്രത്തിൽ ആദ്യമായി 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് രാജസ്ഥാൻ നായകൻ കരിയറിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയത്.
This is your Captain batting on 503* runs in IPL 2024. 🔥💗 pic.twitter.com/MPGDbwcMj1
— Rajasthan Royals (@rajasthanroyals) May 15, 2024
2021ലെ ഐപിഎൽ 4 സീസണിൽ നേടിയ 484 റണ്‍സിന്റെ സ്വന്തം റെക്കോർഡ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സഞ്ജു മറികടന്നിരുന്നു. ഇന്ന് 15 പന്ത് നേരിട്ട സഞ്ജുവിന് 18 റൺസ് മാത്രമെ നേടാനായുള്ളൂ. നഥാൻ എല്ലിസിന്റെ പന്തിൽ രാഹുൽ ചഹാറാണ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
Sanju Sam… 💗❤️ pic.twitter.com/SCAqUgev2c
— Rajasthan Royals (@rajasthanroyals) May 15, 2024
ഇന്ന് ചെപ്പോക്കിൽ നായകനെന്ന നിലയിൽ മറ്റൊരു സുവർണ നേട്ടം കൂടി സഞ്ജു സാംസണെ തേടിയെത്തി. ഷെയ്ൻ വോൺ മുതൽ രാഹുൽ ദ്രാവിഡ് വരെ നിരവധി പ്രമുഖർ നയിച്ച രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഈ ഫ്രാഞ്ചൈസിയെ നയിച്ച ക്യാപ്ടനെന്ന ബഹുമതിയാണ് ഇന്ന് സഞ്ജുവിനെ തേടിയെത്തിയത്.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?