കോപ്പ അമേരിക്ക: അർജന്റീന സെമിയിൽ; മെസിക്ക് പിഴച്ചെങ്കിലും രക്ഷകനായി മാർട്ടിനെസ്
പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യ കിക്ക് ലയണൽ മെസി പാഴാക്കി. എന്നാൽ, മെസി ഒഴികെ കിക്കെടുത്ത മറ്റെല്ലാ അർജന്റീന താരങ്ങളും ലക്ഷ്യം കണ്ടു
ഫയൽ ചിത്രം
ന്യൂജേഴ്സി: കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇക്വഡോറിനെ തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് (4-2) അർജന്റീനയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യ കിക്ക് ലയണൽ മെസി പാഴാക്കി. എന്നാൽ, മെസി ഒഴികെ കിക്കെടുത്ത മറ്റെല്ലാ അർജന്റീന താരങ്ങളും ലക്ഷ്യം കണ്ടു. ഒടുവിൽ ഗോളി മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി.
ഇക്വഡോറിന്റെ രണ്ട് കിക്കുകൾ മാർട്ടിനെസ് തടുത്തതോടെ അർജന്റീന സെമി ലക്ഷ്യം കണ്ടു. കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാരാണ് അർജന്റീന.